‘വിസി മോഹനൻ കുന്നുമ്മലിന് പൊട്ടുതൊടൽ’; ഓണക്കാലത്ത് വ്യത്യസ്ത പ്രതിഷേധവുമായി എസ്എഫ്ഐ

കേരള സർവകലാശാലയിൽ വിസി ക്ക് പൊട്ടു തൊടൽ മത്സരം നടത്തി വ്യത്യസ്ത പ്രതിഷേധവുമായി എസ്എഫ്ഐ. പ്രതിഷേധം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. സിജെപി പ്രസ്താവനയിൽ മോഹനൻ കുന്നുമ്മൽ നാണംകെട്ടുവെന്നും വിദ്യാർഥികൾ മുഖമടച്ചു കൊടുത്തുവെന്നും സഞ്ജീവ് പറഞ്ഞു. അദ്ദേഹത്തിന് അത് മനസ്സിലായിട്ടുണ്ടോ എന്നറിയില്ല. ആർഎസ്എസിന് അടിമപ്പണിയെടുക്കുന്ന ഒന്നാംതരം സംഘിയായി മോഹനൻ കുന്നുമ്മൽ മാറി. അതിന് കുഴലൂതുന്നവരായി ഉന്നത വിദ്യാഭ്യാസ വകുപ്പും മന്ത്രിയും മാറി. പാന്റും ഷർട്ടും ഇട്ടതു കൊണ്ട് മാത്രം ജെൻസി കളെ ആകർഷിക്കാൻ കഴിയില്ല എന്ന് റോജി എം ജോൺ മനസ്സിലാക്കണം. മന്ത്രിയുടെ മണ്ഡലത്തിലാണ് കാലടി സർവകലാശാല. 24 ദിവസം സമരം നടത്തിയ വിദ്യാർഥികളെ അപരിഷ്കൃതർ എന്നാണ് മന്ത്രി വിളിച്ചത്. പ്രതീകാത്മക നാടകത്തെ വിസിയുടെ ശവസംസ്കാരമാക്കി മാറ്റി.



