ശബരിമല സർവിസിന് സ്വകാര്യ ബസുകളെ വാടകക്കെടുത്ത് കെ.എസ്.ആർ.ടി.സി

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ വാടകക്കെടുത്ത് പമ്പയിലേക്ക് സർവിസ് നടത്തും. ഇതിനായി സ്വീകരിച്ച ഇ-ടെൻഡുകളുടെ പരിശോധന പുരോഗമിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി. കിലോമീറ്ററിന് കുറഞ്ഞ തുക കാണിച്ച ബസുകൾക്കാണ് ടെൻഡർ ഉറപ്പിക്കുക. കേരളത്തിലെ എല്ലാ ഡിപ്പോകളിലും മുന്നൂറ് സ്വകാര്യബസുകൾ ഓടിക്കാനാണ് തീരുമാനം.

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി ആദ്യമായാണ് സ്വകാര്യബസുകൾ ഓടിക്കുന്നത്. ഡ്രൈവർ സഹിതം ബസ് തരാൻ താത്പര്യമുള്ളവരിൽനിന്നാണ് ടെൻഡർ ക്ഷണിച്ചത്. എട്ടുവർഷത്തിൽ താഴെ പഴക്കമുള്ള ടൂറിസ്റ്റ് ബസിന്റെ മാതൃകയിലുള്ള ബസുകളെയാണ് പരിഗണിക്കുക. കെ.എസ്.ആർ.ടി.സി നിശ്ചയിച്ചിരിക്കുന്ന നിരക്കായിരിക്കും വാടകബസിലും ഈടാക്കുക. എന്നാൽ, കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം വരേണ്ടതുണ്ട്. സ്വകാര്യബസ് ഉടമകളുമായി ചർച്ച നടത്തിയശേഷമാണ് ടെൻഡർ ക്ഷണിച്ചതെങ്കിലും പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല.

Related Articles

Back to top button