കെഎസ്യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി….

കണ്ണൂരിൽ വെച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ, ഗൺമാൻ മൊഴി തിരുത്തി. കെഎസ്യു പ്രവർത്തകർ ആയുധമുപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് അന്ന് ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജ്ജ് ആവശ്യപ്പെട്ടിട്ടാണെന്ന് ഗണ്മാന് അഭിലാഷ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അഭിലാഷ് മൊഴി നൽകിയത്. വീണ ജോർജ്ജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണ ജോർജ്ജ് നിർദേശിച്ച പ്രകാരമാണ് അന്ന് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നും അഭിലാഷ് എസ്ഐടിയോട് പറഞ്ഞു.



