കോവളം സ്പാ കേസ്…ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്…

തിരുവനന്തപുരം: കോവളത്ത് സ്പായില്‍ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനമെന്ന് വിവരം. മാതൃസഹോദരിയുടെ കാവലിലാണ് പീഡനം നടന്നത്. മുറിക്ക് മുന്നില്‍ പ്രതിയായ സ്ത്രീ കാവല്‍ നില്‍ക്കും. ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നാല്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കും. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ അണുബാധ ഉണ്ടായതായും ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാതൃസഹോദരിയും ലൈംഗിക ചൂഷണം നടത്തിയവരും കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. കുട്ടി രക്ഷപ്പെടാതിരിക്കാന്‍ കാവലായി എപ്പോഴും ഒരാള്‍ കൂടെ ഉണ്ടാകും.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ സ്പായില്‍ എത്തിവരും കുടുങ്ങുമെന്നാണ് വിവരം. ജൂലായ് മുതല്‍ സ്പായില്‍ എത്തിയ സന്ദര്‍ശകരുടെ ലിസ്റ്റ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. പട്ടികയില്‍ ഉള്ളവരുമായി പതിനാറുകാരിക്കൊപ്പം പൊലീസ് തിരിച്ചറിയല്‍ പരേഡ് നടത്തും. പെണ്‍കുട്ടി തിരിച്ചറിഞ്ഞാല്‍ പോക്‌സോ നിയമപ്രകാരം നടപടി സ്വീകരിക്കും. പെണ്‍കുട്ടിയെ എത്തിച്ച സ്പാകളിലെ രജിസ്റ്ററുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്.

Related Articles

Back to top button