ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ അച്ചടക്ക നടപടി

പരിശീലകനുമായുള്ള തർക്കത്തെത്തുടർന്ന് ദേശീയ ടീമിന്റെ ക്യാംപിൽനിന്ന് ഇറങ്ങിപ്പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി പോർച്ചുഗൽ. താരത്തിന് 30 ദിവസത്തെ സസ്പെൻഷനും 255 യൂറോ പിഴയും ചുമത്തിയതായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. എന്നാൽ, സെപ്റ്റംബർ 30 മുതൽ മുൻകാല പ്രാബല്യത്തോടെ വിലക്ക് ഏർപ്പെടുത്തിയതിനാൽ അടുത്ത ഫിഫ വിൻഡോയിലെ മത്സരങ്ങൾ റൊണാൾഡോയ്ക്ക് നഷ്ടമാകില്ല. നേഷൻസ് ലീഗിൽ നവംബർ 14ന് ഡെന്മാർക്കിനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം

Back to top button