വഖഫ് ബോർഡ് പുനഃസംഘടന; കാന്തപുരം വിഭാഗത്തെ അവഗണിച്ചെന്ന വിമർശനത്തിൽ..

വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തെ അവഗണിച്ചെന്ന വിമർശനത്തിൽ പ്രതികരണവുമായി മന്ത്രി കെഎം ഷാജി. സർക്കാരിനെതിരെ പരസ്യ പ്രതിഷേധം വരാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് കെഎം ഷാജി പറഞ്ഞു. വഖഫ് ബോർഡ് രൂപീകരണത്തിൽ ആരോടൊക്കെയാണ് ചർച്ച ചെയ്തത് എന്ന് അറിയില്ലെന്നും കെഎം ഷാജി പറഞ്ഞു. പിണറായിക്കെതിരെയുള്ള ഇഡി അന്വേഷണം നടക്കട്ടെ. ഇടതുപക്ഷ സർക്കാർ ഒരുപാട് പീഡിപ്പിച്ചിട്ടുണ്ട്, എന്നുകരുതി അതേ പാതയിൽ തിരിച്ചടിക്കില്ലെന്നും ഷാജി പറഞ്ഞു.

Back to top button