രാജ്യാന്തര ലഹരിക്കടത്ത് കേസിലെ പ്രതി വിദേശത്തുനിന്നും നാട്ടിലെത്തിച്ച് എക്സൈസസ്

രാജ്യാന്തര ലഹരിക്കടത്ത് കേസിലെ പ്രതി വിദേശത്തുനിന്നും നാട്ടിലെത്തിച്ച് എക്സൈസസ്. തലസ്ഥാനത്ത് 70 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ച കേസിലെ എട്ടാം പ്രതി ഷോൺ സുനിൽ ബെർട്ടിനെയാണ് ദുബായിൽനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. പ്രതിയുടെ രാജ്യന്തരബന്ധം അന്വേഷിച്ചു വരുകയാണെന്ന് എക്സൈസ് കമ്മീഷണർ സാംബശിവ റാവു പറഞ്ഞു. 2023 ജൂലൈ 9-നാണ് തിരുവനന്തപുരം എക്സൈസ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് 155.480 കിലോഗ്രാം കഞ്ചാവും 70.71 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തത്.



