ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലായ മലയാളി നഴ്സ് മോചിതയായി; പിടികൂടിയത്..

സൗദി അറേബ്യയിൽ നിരോധിത മരുന്ന് കൈവശം വെച്ചെന്ന സംശയത്തെ തുടർന്ന് ജിദ്ദ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന (32) മോചിതയായി. വിശദമായ അന്വേഷണത്തിൽ ഇവർ നിരപരാധിയാണെന്ന് വ്യക്തമായതിനെ തുടർന്നാണ് അധികൃതർ മോചനം സാധ്യമാക്കിയത്.

വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസ് രവി-ശെൽവി ദമ്പതികളുടെ മകളായ ഫിലോമിന, കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ്. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് അവർ ജിദ്ദ വഴി റിയാദിലേക്ക് മടങ്ങിയത്.

ജിദ്ദയിൽ വിമാനമിറങ്ങിയ ഉടൻ, വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ ആവശ്യപ്പെട്ടതായും കാണിച്ച് ഫിലോമിന തന്റെ പിതാവ് രവിക്കും ഭർത്താവ് ജോണിനും ശബ്ദസന്ദേശം അയച്ചിരുന്നു. ഇതിനുശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ കുടുംബം വലിയ ആശങ്കയിലാകുകയും തിരോധാനത്തിൽ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു.

Related Articles

Back to top button