മാസപ്പടി കേസില്‍ നടത്തിയത് വലിയ പോരാട്ടം, ചേര്‍ത്തു നിര്‍ത്തിയത് കെ സുധാകരന്‍

സിഎംആര്‍എല്‍ -എക്‌സാലോജിക് മാസപ്പടി കേസില്‍ താന്‍ നടത്തിയ പോരാട്ടം ചെറുതായിരുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് പ്രയോസങ്ങള്‍ നേരിട്ടു. നിരന്തരം ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ആക്ഷേപവും പരിഹാസവും കേട്ടു. തന്നെ ചേര്‍ത്തു നിര്‍ത്തിയത് കെ സുധാകരന്‍ ആയിരുന്നുവെന്നും മാത്യു കുഴല്‍നാടന്‍ രണ്ടാറില്‍ നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു.

താന്‍ നേരിട്ട പല പ്രയാസങ്ങളും ആരോടും പറഞ്ഞിട്ടില്ല. തനിക്ക് നേരെ വന്ന ആക്രമണങ്ങള്‍ മനസ്സിലാക്കാം. കാരണം നമ്മളൊക്കെ രാഷ്ട്രീയക്കാരാണ്. ഇതൊക്കെ കണ്ടു വളര്‍ന്നു വന്നവരാണ്. മാസപ്പടി കേസില്‍ പോരാട്ടം തുടങ്ങിയതിനുശേഷം പ്രായാധിക്യം വന്ന അമ്മയുടെ ഫോണിലേക്കും ഭാര്യയുടേയും ഭാര്യ വീട്ടുകാരുടേയും ഫോണിലേക്കും നിരന്തരം ഭീഷണികള്‍ വന്നുകൊണ്ടിരുന്നു. മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Back to top button