24 വർഷം മുൻപ് മുങ്ങിയ മോഷണക്കേസ് പ്രതി പോലീസിൻ്റെ പിടിയിൽ….

ചേർത്തല: മോഷണശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ 24 വർഷത്തിനുശേഷം പോലീസ് വിദഗ്ധമായി കുടുക്കി. ചേർത്തല കണിച്ചുകുളങ്ങര തെക്കേത്തയ്യിൽ സജിമോൻ (47) ആണു പിടിയിലായത്.

ഇയാളുടെ രണ്ടാംഭാര്യയുടെ കുട്ടിയെ മറ്റാരോ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് ചവറ സ്റ്റേഷനിൽ കേസുണ്ട്. അതിന്റെ അന്വേഷണം ഊർജിതമാക്കാൻ സജിമോൻ ചവറ സ്റ്റേഷനിലെത്തണമെന്ന് രണ്ടാംഭാര്യയെ ധരിപ്പിച്ചാണ് ചേർത്തല പോലീസ് അവിടെനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

2002 ഒക്ടോബറിൽ തണ്ണീർമുക്കം വാരനാട് പദ്മാലയം വീട്ടിലാണ് 22 വയസ്സുള്ള സജിമോൻ മോഷണത്തിനു ശ്രമിച്ചത്. ആദ്യഭാര്യയുമായി അവിടെ വാടകയ്ക്കു താമസിച്ചിരുന്ന ഇയാൾ, രാത്രിയിൽ വീട്ടുടമ പദ്മാക്ഷിയുടെ മാല മോഷ്ടിക്കാനാണു ശ്രമിച്ചത്. പദ്മാക്ഷി ഉണർന്ന് ഒച്ചവെച്ചപ്പോൾ ടോർച്ചും കത്രികയും ഉപേക്ഷിച്ച് സജിമോൻ ഓടിപ്പോയി. ടോർച്ച് പദ്മാക്ഷി തിരിച്ചറിഞ്ഞതോടെയാണ് ഇയാൾ കുടുങ്ങിയത്. എന്നാൽ, റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

Related Articles

Back to top button