തുലാമാസ പൂജകള്ക്കായി ശബരിമല നട തുറന്നു; മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ

ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ, ഇന്ന് ഉഷപൂജയ്ക്ക് ശേഷം രാവിലെ 7.30-ന് ശേഷം സോപാനത്തിൽ വെച്ച് നടക്കും. ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും ഈ നടപടികൾ നടക്കുക. തുടർന്ന്, മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് മാളികപ്പുറം ക്ഷേത്രത്തിൽ വെച്ച് നടക്കും.
പതിറ്റാണ്ടുകള്ക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളില് ശബരിമല നട തുറക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തുലാമാസ പൂജകള്ക്കുണ്ട്. തുലാമാസ പൂജകള് പൂര്ത്തിയാക്കി ഒക്ടോബര് 22ന് രാത്രി പത്തിന് നടയടക്കും. തുടര്ന്ന് അടുത്ത മാസം 17ന് മണ്ഡലകാലം ആരംഭിക്കും.



