വളാഞ്ചേരിയിലെ ലോഡ്ജിൽ കണ്ണൂരുകാരി യുവതിയും അങ്ങാടിപ്പുറം സ്വദേശി നബീലും, എത്തിയത്..

മലപ്പുറം വളാഞ്ചേരിയിൽ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അങ്ങാടിപ്പുറം സ്വദേശി നബീൽ, കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി എന്നിവരാണ് പിടിയിലായത്. 1.5 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്ന് പിടികൂടിയത്. നബീൽ നേരത്തേയും ലഹരി കടത്തിയ കേസിൽ പിടിയിലായിരുന്നു. ഒന്നര മാസം മുമ്പ് നബീൽ ബംഗളൂരുവിൽ 27 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും ലഹരി എവിടെ നിന്നാണ് കിട്ടിയതെന്നതടക്കം അന്വേഷിച്ച് വരികയാണെന്നും എക്സൈസ് അറിയിച്ചു.

Related Articles

Back to top button