പിണറായി വിജയൻ ഹാജരായില്ലെങ്കിൽ നടപടികൾ കടുപ്പിക്കാൻ ഇഡി

തിരുവനന്തപുരം: പിണറായി വിജയൻ വെള്ളിയാഴ്ച കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ തുടർനടപടികൾ കടുപ്പിക്കാനൊരുങ്ങി അന്വേഷണസംഘം. ഹാജരായില്ലെങ്കിൽ വീണ്ടും സമൻസ് അയക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും.

ഇഡിയുടെ സ്പെഷ്യൽ ഡയറക്ടർ, സോണൽ അഡീഷണൽ ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ നാളെ കൊച്ചിയിൽ എത്തും. കേസിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നതതല അവലോകന യോഗവും ചേരും. പിണറായി വിജയനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.

Related Articles

Back to top button