രമേശ് ചെന്നിത്തല പാർട്ടിയുടെ നയങ്ങൾക്ക് അനുസരിച്ച് പ്രവർത്തിച്ചയാൾ…കെ മുരളീധരൻ…

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കി ഹൈക്കമാന്‍ഡ് തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രമേശ് ചെന്നിത്തലയെ പോലുള്ളവർ കാബിനറ്റിൽ ഉണ്ടാകണമെന്നും അദ്ദേഹം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കെതിരെ ഹിതകരമല്ലാത്ത തീരുമാനങ്ങൾ വന്ന സന്ദർഭത്തിൽ പോലും പാർട്ടിയുടെ നയങ്ങൾക്ക് അനുസരിച്ച് എല്ലാകാലത്തും പ്രവർത്തിച്ചയാളാണ് അദ്ദേഹമെന്നും കെ മുരളീധരൻ പറഞ്ഞു.



