യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെസി വേണുഗോപാല്‍ തന്നെ..വെള്ളാപ്പള്ളി നടേശന്‍

നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെസി വേണുഗോപാല്‍ ആണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആളു കൊണ്ടും അര്‍ത്ഥം കൊണ്ടും നയരൂപീകരണത്തിലുമെല്ലാം വളരെ സ്വാധീനം ചെലുത്താന്‍ വേണുഗോപാലിന് സാധിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വേണുഗോപാല്‍ എംപിയായിരുന്നു. എംപിയായ ആള്‍ ഇത്തരത്തില്‍ മത്സരരംഗത്തുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ സമ്പത്തുകൊണ്ടായാലും ബുദ്ധി കൊണ്ടായാലും വിജയത്തിന്റെ പ്രധാന ശില്‍പ്പി വേണുഗോപാല്‍ തന്നെയാണ്. വിജയത്തിനായി ആത്മാര്‍ത്ഥമായാണ് കെ സി വേണുഗോപാല്‍ പ്രവര്‍ത്തിച്ചത്.

Related Articles

Back to top button