പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ വി. ശശി നീലേശ്വരം അന്തരിച്ചു

പ്രശസ്ത നാടക രചയിതാവും പ്രമുഖ സംവിധായകനുമായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ വി. ശശി നീലേശ്വരം (75) അന്തരിച്ചു. കേരളത്തിലെ പ്രൊഫഷണൽ, അമച്വർ നാടക രംഗങ്ങളിൽ സ്വന്തമായ കയ്യൊപ്പ് പതിപ്പിച്ച അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് വിടവാങ്ങിയത്. വടക്കൻ മലബാറിന്റെ സാംസ്കാരിക-നാടക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്നു ശശികുമാർ നീലേശ്വരം എന്ന വി. ശശി നീലേശ്വരം.



