ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട തിരുവല്ലയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. നിരണത്താണ് സംഭവം. അടുക്കുകളക്ക് തീപിടിച്ചു.
ജോസ് എന്നയാളുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ഫ്രിഡ്ജിൽ നിന്ന് തീ പടരുകയായിരുന്നു. അപകടസമയം മകൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നു എന്ന് ജോസ് പറഞ്ഞു. ആർക്കും പരിക്കില്ല. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. അടുക്കളയിലെ പകുതിയോളം സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

Related Articles

Back to top button