തിരുപ്പരൻ കുൺട്രം ദീപത്തൂണിൽ ആചാരദീപം തെളിയിച്ചു… പിന്നാലെ..

സുപ്രീംകോടതി നിർദേശപ്രകാരം മധുര തിരുപ്പരൻ കുൺട്രം ദീപത്തൂണിൽ ആചാരദീപം തെളിയിച്ചു. സിആർപിഎഫിന്റെ കനത്ത സുരക്ഷയിൽ സുപ്രീം കോടതി നിയോഗിച്ച റിസീവർമാരുടെ മേൽനോട്ടത്തിൽ പുരോഹിതന്മാരാണ് ദീപം തെളിയിച്ചത്. ദീപത്തൂണിന്റെ ഭാഗത്തേക്ക് പോകുന്ന റോഡ് പൊലീസ് അടച്ചിരിക്കുകയാണ്. ഒരു മണിക്കൂർ ദീപം തെളിച്ചുനിർത്തും.

ദീപത്തൂണിനു സമീപം 50 പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പെരിയ രഥ വീഥിക്ക് സമീപം ദർഗയിലേക്ക് തിരിയുന്നിടത്താണ് ഭക്തരെ പൊലീസ് തടഞ്ഞത്. അവിടെ നിലത്തിരുന്ന് ദീപം കാണാനാണ് ഭക്തർ ശ്രമിക്കുന്നത്. നിലവിൽ സ്ഥിതി ശാന്തമാണ്. ക്ഷേത്ര ബോർഡ് ട്രസ്റ്റിനെ കോടതി ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.

Related Articles

Back to top button