അടിച്ചു മോനേ…; പൂജാ ബംബർ ഒന്നാം സമ്മാനം…

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപർ നറുക്കെടുപ്പ് നറുക്കെടുപ്പ് ഫലം വന്നു. ഒന്നാം സമ്മാനമായ 12 കോടി രൂപ ഇത്തവണയും പാലക്കാടിനുതന്നെ. JC 234427 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട്ടെ കിങ് സ്റ്റാർ ഏജൻസിയാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഏജന്റ് ഇ എസ് സുരേഷാണ്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.




