സുപ്രധാന ബില്ലുമായി സംസ്ഥാന സർക്കാർ

ഉന്നതവിദ്യാഭ്യാസത്തിനൊപ്പം വ്യവസായ നിക്ഷേപങ്ങൾക്കും അവസരം തുറന്ന് സംസ്ഥാനത്ത് നോളജ് വാലി വരുന്നു. വിദേശ സർവകലാശാലകളുടെ ക്യാമ്പസ്, പുതിയ കമ്പനികൾ, പുത്തൻ കോഴ്സുകൾ അടക്കം അടിമുടി മാറ്റം നിർദ്ദേശിക്കുന്ന പുതിയ ബിൽ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഭൂമി കൈമാറ്റത്തിനും സ്ഥാപനങ്ങൾ തുടങ്ങാനും ഇളവുകളുമുണ്ടാകും. നോളജ് വാലിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിമുടി പൊളിച്ചെഴുത്താണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. വിഡി സതീശൻ്റെ ബജറ്റിൽ സൂചിപ്പിച്ച നോളജ് വാലിയുടെ വിശദാംശങ്ങൾ അടങ്ങിയ കരട് ബില്ലിൽ ഉള്ളത് സമഗ്ര മാറ്റങ്ങളാണ്.

വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊപ്പം വ്യവസായ നിക്ഷേപങ്ങളും പുതിയ കമ്പനിയുമൊക്കെയായുള്ള പ്രത്യേക വാലിയാണ് വരുന്നത്. എഐ, ഡീപ്പ് ടെക്, ലൈഫ് സയൻസ്, മറൈൻ സയൻസ്, എയ്റോ സ്പേസ്, ഐടി ബയോ ടെക്നോളജി അടക്കം പുതിയ കോഴ്സുകൾ പഠിപ്പിക്കുന്ന ദേശീയ-വിദേശ സ്ഥാപനങ്ങൾ, ഗവേഷണ ഫലങ്ങൾ വഴി തുടങ്ങുന്ന വ്യവസായ സ്ഥാപനങ്ങൾ, അത് വഴി തൊഴിലവസരങ്ങൾ അങ്ങിനെ പോകുന്നു ആശയം. ഭൂമി ഏറ്റെടുക്കൽ ഉദാരമാകും. സർക്കാർ ഏറ്റെടുത്ത് നൽകും. അല്ലെങ്കിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ലാൻഡ് പൂൾ നടത്തും. കിൻഫ്രയുടെ കൈവശം ഉപയോഗിക്കാതെയുള്ള ഭൂമി അടക്കം വാലിക്കുള്ള സാധ്യതയാണ്. അനുമതികൾ അതിവേഗത്തിലാക്കാൻ ഏകജാലക സംവിധാനം ഒരുക്കും. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസിലും കെട്ടിട നികുതിയിലും നിക്ഷേപകർക്ക് ഇളവുണ്ടാകും. നോളജ് വാലിക്ക് അതോറിറ്റിയുണ്ടാകും.

Related Articles

Back to top button