തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട്; തമ്പാനൂർ, പഴവങ്ങാടി മേഖലകളിൽ…

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് തടയാൻ തമ്പാനൂർ, പഴവങ്ങാടി മേഖലകളിൽ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും. അടിയന്തര മഴ സാഹചര്യങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് ഇടപെടും. ക്ലീൻ സിറ്റി മാനേജർ ഇതിന് നേതൃത്വം നൽകും. ശുചീകരണ തൊഴിലാളികളും ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്നതാണ് സ്ക്വാഡ്. വെള്ളക്കെട്ട് വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ നഗരസഭ കോൺക്ലേവ് നടത്തും. കനത്ത മഴ പെട്ടെന്ന് പെയ്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന വിലയിരുത്തലിലാണ് നഗരസഭ. മഴക്കാലപൂർവ ശുചീകരണം നടത്തിയത് കൊണ്ടാണ് വെള്ളം വേഗം ഇറങ്ങിയതെന്നും വിശദീകരണം.

Related Articles

Back to top button