മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് ഭീഷണി; ലക്ഷ്യം സംവരണം അട്ടിമറിക്കൽ

മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് അപകടകരമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംവരണം അട്ടിമറിക്കുകയാണ് ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും ഖാർഗെ ഇന്ത്യാ സഖ്യയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ബിൽ പിന്നാക്ക താത്പര്യങ്ങൾക്ക് വിരുദ്ധമാണ്. പട്ടികജാതി- പട്ടിക വർഗ വിഭാഗങ്ങൾക്ക് ഭരഘടന അനുവദിച്ച സംവരണം ബില്ലിൽ ഇല്ലെന്നും ഇത് അനീതിയാണെന്നും ഖാർഗെ പറഞ്ഞു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സംവരണ സീറ്റുകൾ അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വർദ്ധിപ്പിക്കണം. ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം കേന്ദ്രസർക്കാരിന് ലഭിക്കില്ലെന്നും പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിച്ച് പിന്തുണ ഉറപ്പാക്കുകയാണെന്നും ഖാർഗെ പറഞ്ഞു

സീറ്റുകളുടെ എണ്ണം 850-ആയി ഉയർത്തുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന പറഞ്ഞ ഖാർഗെ ബിൽ പാസായാൽ ജനാധിപത്യം അവസാനിക്കുമെന്നും പറഞ്ഞു. ബിജെപിയുടെ കൈകളിൽ അധികാരം കേന്ദ്രീകരിച്ചാൽ, അവർക്ക് ഭരണഘടന മാറ്റിയെഴുതും. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർക്കാൻ തീരുമാനിച്ചതായും ഖാർഗെ പറഞ്ഞു.

Related Articles

Back to top button