ബിജെപി ക്യാംപിനെ ഞെട്ടിച്ച് കോൺഗ്രസിൻ്റെ സുപ്രധാന നീക്കം; ബിജെപി നേതാവിൻ്റെ മരുമകനെ…

ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. വിവിധ തൊഴിൽ മേഖലകളിൽ നിന്നും രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ശ്രദ്ധേയമായ മുഖങ്ങളെ അണിനിരത്തിയാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറക്കിയത്. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധിക്കൊപ്പം നടന്ന മുൻ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥയും, ജ്യോതിഷിയും, സ്കൂൾ കൗൺസിലറുമെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വാർഡ് 10-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രൺജോത് സിംഗ് എന്ന റോണിയാണ് പട്ടികയിലെ ഏറ്റവും കൗതുകമുണർത്തുന്ന പേര്. ബിജെപി നേതാവ് ദേവീന്ദർ സിംഗ് ബാബ്ലയുടെ അനന്തരവനാണ് റോണി. അടുത്ത ബന്ധമാണെങ്കിലും ഇരുവരും തമ്മിൽ അത്യ രമത്യയിലല്ലെ. തമ്മിൽ സംസാരം പോലുമില്ലെന്നാണ് റിപ്പോർട്ട്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇരുവരും ജനക്കൂട്ടം നോക്കിനിൽക്കെ തെരുവിൽ നിന്ന് വാക്പോര് നടത്തുകയും പരസ്പരം അസഭ്യം പറയുകയും ചെയ്തിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചണ്ഡീഗഡിൽ ദേവീന്ദർ സിംഗ് ബാബ്ലയ്ക്കുള്ള രാഷ്ട്രീയ സ്വാധീനം കണക്കിലെടുത്താണ്, റോണിയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ഇതോടെ തെരഞ്ഞെടുപ്പിൻ്റെ മുഖ്യ ആകർഷണം റോണിയിലേക്ക് കേന്ദ്രീകരിച്ചു.

Related Articles

Back to top button