പൈലറ്റ് സ്മിത്ത് മച്ചാറുമായി ഫോണിൽ സംസാരിച്ച് നരേന്ദ്രമോദി

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് സ്മിത്ത് മച്ചാർ. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും, പ്രധാനമന്ത്രിമായി സംസാരിക്കാൻ കഴിഞ്ഞത് ആശ്വാസമായെന്നും ആശുപത്രി കിടക്കയിൽ നിന്ന് വിഡിയോ കോളിലൂടെ സ്മിത്ത് മച്ചാർ പ്രതികരിച്ചു. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സ്മിത്തിൻറെ ധീരതയിലൂടെ ഒരിക്കൽ കൂടി അഭിമാനത്തോടെ പറയാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കത്തി കുത്തിൽ പിടഞ്ഞപ്പോഴും കോക്ക് പിറ്റ് വാതിൽ തുറന്നിട്ട് സഹപൈലറ്റിൻറെ ക്രൂരതയിൽ നിന്ന് 174 യാത്രക്കാരെ രക്ഷിച്ചത് സ്മിത്ത് മച്ചാറാണ്. ആശുപത്രി കിടക്കയിൽ നിന്ന് സ്മിത്ത് സംസാരിക്കുന്ന ഈ കാഴ്ച ലോകത്തിന് തന്നെ ആശ്വാസ നിമിഷമാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അൽപ നേരം സംസാരിച്ച സ്മിത്ത് മരണത്തെ മുന്നിൽ കണ്ട നിമിഷം വിശദീകരിച്ചു. അക്രമി കുത്തി ശരീരത്തിലേൽപിച്ച് പരിക്കുകൾ, യാത്രക്കാരുടെ ജീവനെ കുറിച്ചുള്ള ആശങ്ക ഇതെല്ലാം സ്മിത്ത് വിശദീകരിച്ചു. പ്രാർത്ഥന ശക്തി പകർന്ന നിമിഷങ്ങളും പ്രധാനമന്ത്രിയുമായി പങ്ക് വച്ചു.
മോദിയുമായി സംസാരിക്കാൻ ഒരിക്കലും കഴിയില്ലെന്നായിരുന്നു കരുതിയതെന്നും പ്രധാനമന്ത്രിയുമായുള്ള നിമിഷങ്ങളിലെ ആഹ്ളാദം മറച്ച് വയ്ക്കാതെ സ്മിത്ത് മച്ചാർ വച്ചാർ വാചാലനായി. സംസാരിച്ച ഓരോ നിമിഷവും മച്ചാറിനെ അഭിനന്ദിക്കുകയായിരുന്നു പ്രധാനമന്ത്രി. ധീരതയെ വർണ്ണിക്കാൻ വാക്കുകളില്ലാതെ. മറ്റുള്ളവരെ സംരക്ഷിക്കാൻ സ്മിത്ത് മച്ചാർ കാട്ടിയ ധീരത പ്രധാനമന്ത്രി പ്രശംസിച്ചു.




