സീറാം സാംബശിവറാവു അഴിമതി ആരോപിച്ച എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി….

തിരുവനന്തപുരം: ബാറുകളിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ എക്സൈസ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. സെൻട്രൽ സോൺ ജോയിന്റ് എക്സൈസ് കമ്മിഷണർ എസ് വിനോദിനെ എക്സൈസ് ആസ്ഥാനത്തേക്ക് മാറ്റി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ ആർ അജയിയെ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എക്സൈസ് കമ്മിഷണറായിരുന്ന സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ടിലെ ശിപാർശകൾ പൂർണമായി പരിഗണിക്കാതെയാണ് വകുപ്പിന്റെ നടപടി.
ഇരുവരും അഴിമതിക്കാരായതിനാൽ നേരിട്ട് സാമ്പത്തിക ഇടപാടുള്ള പദവികളിൽ നിന്നും ഒഴിവാക്കണമെന്നായിരുന്നു സാംബശിവ റാവുവിൻ്റെ റിപ്പോർട്ട്.എന്നാൽ വിനോദിൻ്റെ കാര്യത്തിൽ നിർദേശം നടപ്പാകുകയും അജയിയെ സംരക്ഷിച്ചുകൊണ്ടുമാണ് നിയമനം നടപ്പിലാക്കിയിരിക്കുന്നത്.
ഇരുവർക്കുമെതിരെ വിജിലൻസ് അന്വേഷണ ശിപാർശയുണ്ടായിരുന്നെങ്കിലും ഇതുവരെ ഉത്തരവായിട്ടില്ല.



