മാപ്പെഴുതി നൽകിയാൽ ലൈബ്രറിയിൽ പ്രവേശിക്കാം; സസ്പെൻഡ് ചെയ്ത വിദ്യാർഥികളോട്..

കാലടി യൂണിവേഴ്സിറ്റിക്ക് പിന്നാലെ വിദ്യാർഥികളോട് മാപ്പെഴുതാൻ ആവശ്യപ്പെട്ട് കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയും. പെരിയ കേന്ദ്ര സർവകലാശാലാ ക്യാമ്പസ് ലൈബ്രറിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ആറ് വിദ്യാർഥികളോടാണ് മാപ്പെഴുതി നൽകാൻ സർവകലാശാലാ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

മാപ്പെഴുതി നൽകിയാൽ ലൈബ്രറിയിൽ പ്രവേശിക്കാൻ അനുവദിക്കാമെന്ന് നിർദേശിച്ചുകൊണ്ടാണ് സർവകലാശാല വിദ്യാർഥികൾക്ക് ഇ-മെയിൽ സന്ദേശം അയച്ചിരിക്കുന്നത്. എന്നാൽ, ഒരു കാരണവശാലും മാപ്പെഴുതി നൽകില്ലെന്ന ഉറച്ച നിലപാടിലാണ് എസ്എഫ്ഐ. പരീക്ഷാക്കാലത്ത് വിദ്യാർഥികളെ അനാവശ്യമായി ബുദ്ധിമുട്ടിച്ച സർവകലാശാലാ അധികൃതരാണ് മാപ്പ് പറയേണ്ടതെന്ന് എസ്എഫ്ഐ നേതൃത്വം വ്യക്തമാക്കി. നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ ക്യാമ്പസിൽ പ്രതിഷേധ പരിപാടികൾ ശക്തമാക്കാനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button