മലപ്പുറം തലക്കടത്തൂരിൽ മതിൽ ഇടിഞ്ഞുവീണ് അപകടം; നാല് തൊഴിലാളികൾക്ക് പരിക്ക്

മലപ്പുറം തലക്കടത്തൂർ പടിഞ്ഞാറക്കരയിൽ മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. കരിങ്കല്ല് ഉൾപ്പെടെയുള്ള മതിൽ പൂർണമായും ഇടിഞ്ഞുവീഴുകയായിരുന്നു.

പരിക്കേറ്റവരിൽ രണ്ടുപേർ മലയാളികളും രണ്ടുപേർ തമിഴ്‌നാട് സ്വദേശികളുമാണ്. മലയാളികളായ റാഷിദ്, അഷ്‌റഫ് എന്നിവരും തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കോട്ടക്കരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടവിവരം അറിഞ്ഞ ഉടൻ നാട്ടുകാരും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഏറെനേരം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നെങ്കിലും തലയ്ക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കാത്തതിനാൽ അവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Related Articles

Back to top button