ചായയില്‍ നിന്നും കിട്ടിയത് സ്‌ക്രബ്ബറിന്റെ ഭാഗം….ഹോട്ടല്‍ അടപ്പിച്ച്….

തിരുവനന്തപുരം: ചായയില്‍ നിന്നും സ്‌ക്രബ്ബറിന്റെ ഭാഗം കിട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം വര്‍ക്കലയിലെ ഹോട്ടലിനെതിരെ നടപടി. വര്‍ക്കല മൈതാനത്തുള്ള സുപ്രഭാതം വെജിറ്റേറിയന്‍ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്. ചായയില്‍ നിന്നും സ്‌ക്രബ്ബറിന്റെ ഭാഗം കിട്ടിയെന്ന് കാട്ടി നഗരസഭ കൗണ്‍സിലര്‍ സജിത മണികണ്ഠന് ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് നടപടി. കൗണ്‍സിലറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ എത്തി പരിശോധന നടത്തി. തുടര്‍ന്ന് ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു.

Related Articles

Back to top button