സിസ തോമസിനെതിരെയും മുഖ്യമന്ത്രിയ്ക്കെതിരെയും രൂക്ഷവിമർശനവുമായി പി രാജീവ്….

കൊച്ചി : സിസ തോമസിനെതിരെയും മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്കെതിരെയും രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി രാജീവ്. സിസ തോമസ് കോടതിയെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുകയാണെന്നും മനുഷ്യാന്തസ് തെല്ലും തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളാണ് താനെന്ന് അവർ ഒരിക്കൽകൂടി തെളിയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ പറഞ്ഞതിൽ നീതിയുണ്ടെങ്കിൽ വിസിയുടെ അപ്പീലിൽ സിൻഡിക്കേറ്റ് കക്ഷി ചേരില്ലെന്ന് ഹൈക്കോടതിയെ അറിയിക്കണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു.

Related Articles

Back to top button