52 പന്തില്‍ ഇരട്ട സെഞ്ചുറിയുമായി സൂര്യവംശി….ഏഷ്യാ കപ്പ് സെമിയില്‍….

ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറിയെന്ന റെക്കോര്‍ഡ് ഇനി 15കാരന്‍ വൈഭവ് സൂര്യവംശിയുടെ അക്കൗണ്ടില്‍. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ യുഎഇക്കെതിരാരെയാണ് ഇന്ത്യ എ ഓപ്പണറായ റെക്കോര്‍ഡിട്ടത്. 52 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം, തൊട്ടടുത്ത പന്തില്‍ പുറത്താവുകയായിരുന്നു. വൈഭവിന്റെ കരുത്തില്‍ ഇന്ത്യ 250 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ മറികടക്കുകയും ചെയ്തു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. വിജയത്തോടെ സെമി ഫൈനലിലും ഇടം നേടി.

സൂര്യവംശിക്ക് പുറമെ അഭിഷേക് ശര്‍മ (12), പ്രഭ്‌സിമ്രാന്‍ സിംഗ് (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിങ്കു സിംഗ് (27), കുമാര്‍ കുശാഗ്ര (1) എന്നിവര്‍ പുറത്താവാതെ നിന്നു. വേഗമേറിയ ഇരട്ട സെഞ്ചുറിയുടെ കാര്യത്തില്‍ ന്യൂസിലന്‍ഡിന്റെ ചാഡ് ബൗസിനെയാണ് വൈഭവ് മറികടന്നത്. 103 പന്തിലായിരുന്നു ആ നേട്ടം. ട്രാവിസ് ഹെഡ്, എന്‍ ജഗദീഷന്‍ (114 പന്തുകള്‍) എന്നിവരും വൈഭവിന് പിന്നിലായി. പ്രൊഷണല്‍ ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരവും വൈഭവ് തന്നെ.

Related Articles

Back to top button