തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽനിന്ന് ചാടിയ ഹനുമാൻ കുരങ്ങിനെ…

തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽനിന്ന് തിങ്കളാഴ്ച രാവിലെ എട്ടരയോടെ പുറത്തുചാടി മരത്തിൽ കയറിയ ഹനുമാൻ കുരങ്ങിനെ തിരികെ കൂട്ടിലെത്തിച്ചു. മയക്കുവെടിയും പടക്കവും പ്രയോഗിച്ചതിന് പിന്നാലെയാണ് കുരങ്ങ് കൂട്ടിലേക്ക് മടങ്ങിയെത്തിയത്. കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി സമീപത്തെ മരത്തിൽ കയറി സ്‌ഥാനം ഉറപ്പിക്കുകയായിരുന്നു. ഭക്ഷണം നൽകി കുരങ്ങിനെ കൂട്ടിലേക്ക് തിരിച്ചെത്തിക്കാനും അധികൃതർ ശ്രമിച്ചിരുന്നു. ഇതിനിടെ കുരങ്ങിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി രണ്ട് സൂ കീപ്പർമാരെയും ചുമതലപ്പെടുത്തി.

2023-ൽ തിരുപ്പതിയിൽനിന്ന് എത്തിച്ച കുരങ്ങാണിത്. നേരത്തെയും ഇതേ കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി നഗരത്തിലെത്തിയിരുന്നു. അന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുരങ്ങിനെ തിരികെ മൃഗശാലയിലെത്തിച്ചത്.

Related Articles

Back to top button