ഈ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ… 60 ലക്ഷം ഗുണഭോക്താക്കൾക്ക്…

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ (നവംബർ 25) മുതൽ ആരംഭിക്കും. ക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വിതരണം ചെയ്യുന്നതിനായി 1,088.63 കോടി രൂപ അനുവദിച്ചു. ക്ഷേമ പെൻഷൻ വിതരണത്തിനായി 964.41 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനായി 124.22 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ 60 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ ലഭ്യമാക്കുന്നത്. പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കുന്നതോടെ ഗുണഭോക്താക്കൾക്ക് തുക ലഭിച്ചുതുടങ്ങും.



