മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയ സംഭവം ; ഉദ്യോ​ഗസ്ഥൻ്റെ സസ്‌പെൻഷൻ പിൻവലിച്ചു

കണ്ണൂരിലെ കെഎസ്ഇബി സബ് എഞ്ചിനീയറുടെ സസ്‌പെൻഷൻ നടപടി പിൻവലിച്ചു. കെഎസ്ഇബി കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയതിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയില്ലെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വൈദ്യുതി മുടക്കാൻ ബോധപൂർവ്വം ശ്രമം ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. വൈദ്യുതി മന്ത്രി പങ്കെടുക്കുന്ന പരിപാടിയെ കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിവ് ഉണ്ടായിരുന്നില്ലെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയതിനാണ് സബ് എഞ്ചിനീയർ സതീഷ് ബാബുവിനെ സസ്‌പെൻഡ് ചെയ്തത്. ടി ഓ മോഹനൻ എംഎൽഎയുടെ പരാതിയെ തുടർന്നായിരുന്നു നടപടി.

Related Articles

Back to top button