കയർ തൊഴിലാളികൾക്ക് സർക്കാരിൻറെ ഓണസമ്മാനം!

കയർ മേഖലയിലെ വിവിധ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി 2026–27 സാമ്പത്തിക വർഷത്തിൽ 53,48,38,778 രൂപ അനുവദിച്ചതായി കയർ വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കയർപിരി മേഖലയിൽ തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തുന്ന 100ൽ താഴെ തൊഴിലാളികളുള്ള കയർ സംഘങ്ങളിലെ തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. പൂർണമായ തോതിൽ പ്രവർത്തനം നടത്താൻ കഴിയാത്തതും 100ൽ താഴെ ദിവസങ്ങൾ മാത്രം പ്രവർത്തിക്കുകയും 500 ക്വിന്റലിൽ താഴെ പ്രതിവർഷ ഉൽപ്പാദനം നടത്തുകയും ചെയ്യുന്ന കയർപിരി സംഘങ്ങളിലെ 5,000 തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നും ചെന്നിത്തല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Related Articles

Back to top button