ആംബുലൻസിൽ സ്കൂളിലെ ഓണാഘോഷം… സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ…

പാലക്കാട്: ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയ സംഭവത്തിൽ പരാതിയുമായി ആംബുലൻസ് ഡ്രൈവർമാർ രംഗത്ത്. പാലക്കാട് മോയൻസ് എൽപി സ്കൂളിൽ നടന്ന ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിലാണ് സംഭവം. ഓണാഘോഷത്തിനിടെ ആംബുലൻസിൽ യാത്ര ചെയ്ത് വർണപ്പൊടി വിതറുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജീവൻരക്ഷാ വാഹനമായ ആംബുലൻസ് ആഘോഷപരിപാടിക്ക് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് ആംബുലൻസ് ഡ്രൈവർമാർ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയത്. സംഭവത്തിൽ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

Related Articles

Back to top button