മെഡിക്കൽ പിജി പരീക്ഷ നടക്കുന്നതിനിടെ ചോദ്യ പേപ്പർ വാട്‌സ്ആപ്പിലൂടെ ചോർന്നു; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നിലനിൽക്കെ, ഒഡീഷയിലെ ബിജെപി സർക്കാർ മറ്റൊരു പരീക്ഷാ വിവാദത്തിലും അകപ്പെട്ടിരിക്കുകയാണ്. മെഡിക്കൽ പിജി പരീക്ഷ നടക്കുമ്പോൾ ചോദ്യപേപ്പർ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ചെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. സംഭവത്തിൽ ഒഡിഷ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
ഒഡിഷ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് കീഴിൽ നടന്ന ജനറൽ സർജറി എംഡി/ എംഎസ് (2023-26 ബാച്ച്) പരീക്ഷയിലാണ് ഗുരുതര ക്രമക്കേട് ആരോപിക്കപ്പെട്ടത്. പരീക്ഷ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ചോദ്യപേപ്പർ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഫോട്ടോയെടുത്ത് അയക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പരീക്ഷാ സമയത്ത് തന്നെ ചില വാട്‌സ്ആപ്പ് നമ്പറുകളിൽ നിന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങളും പ്രചരിച്ചതായി പരാതിയിലുണ്ട്. ചോദ്യപേപ്പർ ചോർച്ചയാണോ എന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയിട്ടുണ്ട്. പരീക്ഷ തുടങ്ങിയ ശേഷം രാവിലെ 9:58ഓടെയാണ് ചോദ്യപേപ്പർ പുറത്തേക്ക് പോയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. അതിനാൽ പരീക്ഷയ്ക്ക് മുൻപ് ചോദ്യങ്ങൾ ചോർന്നതല്ല ഇതെന്നും, പരീക്ഷാ ഹാളിൽ നിന്ന് അനധികൃത വിവര കൈമാറ്റമാണ് നടന്നതെന്നുമാണ് പരീക്ഷ ബോർഡ് നിലപാട്.
ഡിജിറ്റൽ തെളിവുകൾ, ടൈംസ്റ്റാമ്പുകൾ, മെസ്സേജുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ, ഗ്രൂപ്പുണ്ടാക്കിയ വ്യക്തി, അംഗങ്ങൾ എന്നിവരെ കണ്ടെത്താൻ സൈബർ പൊലീസ് ശ്രമം തുടങ്ങി. പരീക്ഷാ ഹാളുകളിൽ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൂർണമായും നിരോധിച്ചു. തുടർന്നുള്ള പിജി പരീക്ഷകൾ കടുത്ത സുരക്ഷാ നിരീക്ഷണത്തിലായിരിക്കും നടക്കുക.
സംഭവത്തിൽ നിലവിൽ ഏതെങ്കിലും സംഘടിത റാക്കറ്റിന്റെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് ബർഹാംപുർ എംകെസിജി മെഡിക്കൽ കോളജ് ചെയർമാൻ പ്രൊഫ. ഹരേകൃഷ്ണ ദലൈ അറിയിച്ചു. എന്നാൽ ക്രമക്കേടിൽ ഏതെങ്കിലും വിദ്യാർഥികൾക്കോ ജീവനക്കാർക്കോ പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ അച്ച



