അതീഖ് അഹ്‌മദിൽനിന്ന് പിടിച്ചെടുത്ത ഭൂമിയിൽ നിർമിച്ച ഫ്‌ളാറ്റിൽ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം, രാഷ്ട്രീയ വിവാദം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ദീപാവലിക്ക് സമാനമായ ആഘോഷമൊരുക്കി, ഗുണ്ടാത്തലവനും സമാജ് വാദി പാർട്ടി എംപിയുമായിരുന്ന അതീഖ് അഹ്‌മദിൽനിന്ന് പിടിച്ചെടുത്ത അനധികൃത ഭൂമിയിൽ നിർമിച്ച ഫ്‌ളാറ്റുടമകൾ. പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമിച്ച 76 ഫ്‌ളാറ്റുകൾ ദീപങ്ങളാൽ അലങ്കരിക്കും.

പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തമായി തലചായ്ക്കാനിടം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ദീപാവലി മാതൃകയിൽ പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുന്നത് നല്ല കാര്യമാണെന്നും ഗുണഭോക്താക്കൾ പറഞ്ഞു. ഭൂമി പിടിച്ചെടുത്ത സർക്കാർ നടപടിയിൽ ബിജെപിയും സമാജ്വാദി പാർട്ടിയും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന വേളയിൽ ഇത്തരമൊരു ആഘോഷം വിഷയത്തിന് രാഷ്ട്രീയ മാനവും കൈവന്നിട്ടുണ്ട്.

Related Articles

Back to top button