കേരളത്തിൽ പിഎം ശ്രീ ഉടൻ നടപ്പാക്കണമെന്ന് എബിവിപി

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി എ ബി വി പി രംഗത്ത്. ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചുവെന്നത് വ്യാജ പ്രചരണമെന്നും എ ബി വി പി ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്ര സിംഗ്സോളങ്കി പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ അക്രമ സംഭവങ്ങൾ ന്യായികരിക്കാൻ ആകില്ലെന്നും എ ബി വി പി നേതാവ് കൊച്ചിയിൽ പറഞ്ഞു. പി എം ശ്രീയിൽ കേരളത്തിൽ നടക്കുന്നത് രാഷ്ടിയ ഗിമ്മിക്കെന്നും പി എം ശ്രീ എത്രയും പെട്ടന്ന് നടപ്പാക്കാൻ കേരളം തയ്യാറാകണമെന്നും എ ബി വി പി ആവശ്യപ്പെട്ടു. ഇന്ദിര ശ്രീ, രാഹുൽ ശ്രീ എന്നൊക്കെ പേരിൽ ആണെങ്കിൽ കേരളത്തിൽ പദ്ധതി നടപ്പാകുന്നതിന് പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നും എ ബി വി പി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് പരിഹസിച്ചു.

Related Articles

Back to top button