കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം….അന്വേഷണം ആരംഭിച്ചു

അതിരമ്പുഴയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാകുന്നതായി പരാതി ഉയർന്നു. 3 ദിവസമായി പ്രദേശത്ത് കറങ്ങുന്ന സംഘം പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ കാറിൽ കയറ്റാനായി ശ്രമം നടത്തിയതായി പരാതി. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിനൊപ്പം തിരച്ചിലുമായി നാട്ടുകാർ. ബുധൻ വൈകിട്ട് 5.30ന് ട്യൂഷനു വീട്ടിൽ നിന്നിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനിയെ വഴിയിൽ വച്ച് കാറിലെത്തിയ സംഘം പ്രലോഭിപ്പിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം നാട്ടുകാർ അറിഞ്ഞത്. വിദ്യാർഥിനിയെ സ്ത്രീയും പുരുഷനും അടങ്ങുന്ന സംഘം പ്രലോഭിപ്പിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു.

ട്യൂഷൻ ക്ലാസിൽ ആക്കാം എന്ന് പറഞ്ഞാണ് കാറിൽ ഉണ്ടായിരുന്ന സ്ത്രീ വിദ്യാർഥിനിയെ സമീപിച്ചത്. പന്തികേടു തോന്നിയ വിദ്യാർഥിനി ഭയന്ന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. കുട്ടി തിരികെ വരുന്നുണ്ടോ എന്നറിയാൻ കാറിലുണ്ടായിരുന്ന യുവതി പുറത്തിറങ്ങി നിരീക്ഷിക്കുന്ന ദൃശ്യങ്ങളടക്കം സിസിടിവി ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചു.

Related Articles

Back to top button