ട്രംപ്- മോദി പ്രത്യേക കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല….

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിക്കിടെ നടക്കുന്ന ക്വാഡ് നേതാക്കളുടെ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടത്തുമോ എന്നതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചർച്ചയ്ക്ക് മാത്രമാണ് സാധ്യത. ഏതാനും മണിക്കൂറുകൾ മാത്രം മനിലയിൽ ചെലവഴിക്കുന്ന ട്രംപ് തുടർന്ന് ചൈനയിലെ ഷെൻഷെനിലേക്ക് പോകും. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ട്രംപിന്റെ ചൈനീസ് സന്ദർശനം.
മനിലയിൽ ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ട്രംപ്-മോദി കൂടിക്കാഴ്ച നടന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ട്രംപ് അധിക സമയം മനിലയിൽ ചെലവഴിക്കില്ലെന്നാണ് ഒടുവിലത്തെ വിവരം. ഇരുനേതാക്കളും തമ്മിൽ ഹ്രസ്വമായ കൂടിക്കാഴ്ച നടന്നാലും വ്യാപാര കരാർ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ചർച്ചയാകാനുള്ള സാധ്യത വിരളമാണെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.



