നീലേശ്വരത്ത് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതില്‍ ബിജെപിയില്‍ അവകാശപ്പോര്….

കാസര്‍കോട് നീലേശ്വരത്ത് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതില്‍ ബിജെപിയില്‍ അവകാശപ്പോര്. താന്‍ അയച്ച കത്ത് പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. രാജീവ് ചന്ദ്രശേഖറിന്റെയും, പി കെ കൃഷ്ണദാസിന്റെയും ഇടപെടല്‍ മൂലമാണ് സ്‌റ്റോപ്പ് അനുവദിച്ചതെന്നാണ് ബിജെപി ജില്ലാ അധ്യക്ഷ എം എല്‍ അശ്വനിയുടെ വാദം. ഇരുവര്‍ക്കും നന്ദി അറിയിച്ച് എം എല്‍ അശ്വിനിയും പോസ്റ്റ് പങ്കുവെച്ചു.

പൂനെ-എറണാകുളം എക്‌സ്പ്രസ്, രാമേശ്വരം-മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് എന്നീ രണ്ട് ട്രെയിനുകള്‍ക്കാണ് കാസര്‍കോട് നീലേശ്വരത്ത് സ്‌റ്റോപ്പുകള്‍ അനുവദിച്ചത്. ആദ്യം ഇതിന്റെ ക്രഡിറ്റിനായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചത് ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വനിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെയും ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെയും ഇടപടലില്‍ സ്റ്റോപ്പ് അനുവദിച്ചു എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

Related Articles

Back to top button