ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: ബാങ്കിന് മുന്നിലെ പ്രതിഷേധത്തിൽ കേസെടുത്ത് പൊലീസ്

ജപ്തിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നടുവണ്ണൂര്‍ എസ്ബിഐ ബാങ്കിന് മുന്നിൽ ഇന്നലെ നടന്ന സമരത്തിൽ കേസെടുത്ത് പൊലീസ്. ഗതാഗത തടസമുണ്ടാക്കിയതിന് അടക്കം രണ്ട് കേസുകളാണ് ബാലുശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തത്. ഗതാഗത തടസമുണ്ടാക്കിയതിന് കണ്ടാലറിയുന്ന 10 പേരുള്‍പ്പടെ 200 ഓളം പേര്‍ക്കെതിരെയും പൊലീസ് ബാരിക്കേഡ് തകര്‍ത്ത് ബാങ്കിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിനെതിരെ കണ്ടാലറിയുന്ന 6 പേരുള്‍പ്പടെ 200 ഓളം പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. കടം എഴുതി തള്ളണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ 10.30 മുതല്‍ നാല് മണിക്കൂറോളം പേരാമ്പ്ര- കോഴിക്കോട് റോഡ് തടഞ്ഞ് കവിതയുടെ മൃതദേഹവുമായി ജനകീയ പ്രതിഷേധം നടന്നത്.



