സോളർ പീഡനപരാതി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തെ ബാധിച്ചു; കോടതിയിൽ മൊഴി നൽകി മുൻ പ്രൈവറ്റ് സെക്രട്ടറി

കൊട്ടാരക്കര: സോളർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നൽകിയ പീഡനപരാതി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകാൻ കാരണമായെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ശ്രീകുമാർ കോടതിയിൽ മൊഴി നൽകി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സോളർ അന്വേഷണ കമ്മിഷനു മുന്നിൽ പീഡനക്കേസ് പരാതിക്കാരി സമർപ്പിച്ച കത്തിൽ നാല് പേജുകൾ അധികമായി കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് മൊഴിയെടുപ്പ് നടന്നത്. അഡ്വ. സുധീർ ജേക്കബ്, അഡ്വ. ജോളി അലക്സ് എന്നിവർ മുഖേനയാണ് ഹർജി ഫയൽ ചെയ്തത്. കേസിൽ സോളർ പീഡനക്കേസ് പരാതിക്കാരിയാണ് ഒന്നാം പ്രതി. കെ.ബി. ഗണേഷ്കുമാർ രണ്ടാം പ്രതിയും.

Related Articles

Back to top button