തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ് അടച്ചു….

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു. വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഡെങ്കിപ്പനി പടരുന്നത്. ഒരാഴ്ചയ്ക്കിടെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം നിയന്ത്രണാതീതം ആയതോടെ കോളജും ഹോസ്റ്റലും അടച്ചിട്ടു. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും യോഗത്തിൽ ആണ് തീരുമാനം. ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനിച്ചു. ഹോസ്റ്റൽ മുഴുവനായും ഫോഗ് ചെയ്‌ത്‌ നിയന്ത്രിക്കും.

Related Articles

Back to top button