നീറ്റ് കേസ്: ചെറിയ കടലാസിലും മനഃപാഠമാക്കിയും ചോദ്യങ്ങൾ ചോർത്തി… ന്ന് വിഷയവിദഗ്ധർ ഉൾപ്പെടെ…

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ എൻടിഎയുടെ കോൺഫിഡൻഷ്യൽ വിഭാഗത്തിൽ നിന്നാണ് ചോർന്നതെന്ന് സിബിഐയുടെ കുറ്റപത്രം. ഡൽഹിയിലെ റൗസ് അവന്യൂ അതിവേഗ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ ഏജൻസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എൻടിഎയിലെ മൂന്ന് വിഷയവിദഗ്ധരായ മനീഷ മന്ധാരെ, പ്രഹ്ലാദ് വിത്തൽറാവു കുൽക്കർണി, മനീഷ ഹവാൽദാർ എന്നിവർ ചേർന്നാണ് ചോദ്യങ്ങൾ ചോർത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

ചെറിയ കടലാസുകളിൽ ചോദ്യങ്ങൾ എഴുതി പുറത്തുകൊണ്ടുപോകുകയും, ചിലത് മനഃപാഠമാക്കുകയും, എൻസിഇആർടി പുസ്തകങ്ങളിൽ ഉത്തരങ്ങൾ അടയാളപ്പെടുത്തുകയും ചെയ്താണ് ചോദ്യങ്ങൾ പുറത്തേക്ക് എത്തിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണത്തിൽ ഏകദേശം 147 ചോദ്യസെറ്റുകൾ ഇത്തരത്തിൽ ചോർന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, ചോദ്യങ്ങൾ ലഭിച്ച വിദ്യാർഥികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകളും സംഘടിപ്പിച്ചിരുന്നതായും സിബിഐ കോടതിയെ അറിയിച്ചു. അതീവ സുരക്ഷ ഉറപ്പാക്കേണ്ട എൻടിഎയുടെ കോൺഫിഡൻഷ്യൽ വിഭാഗത്തിൽ ഉദ്യോഗസ്ഥർക്ക് ദേഹപരിശോധനയോ സിസിടിവി നിരീക്ഷണമോ ഇല്ലാതിരുന്നതും ഗുരുതര സുരക്ഷാ വീഴ്ചയായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ കേസിൽ മൂന്ന് വിഷയവിദഗ്ധർ ഉൾപ്പെടെ 13 പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

Related Articles

Back to top button