നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായി, മകന്‍റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യ കർമ്മങ്ങൾ നടത്തി അമ്മ

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി മകന്‍റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യ കർമ്മങ്ങൾ നടത്തി അമ്മ രേഷ്മ. വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട പുത്തൻതുറ സ്വദേശി ഗൗതമിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തടിയിൽ രൂപം ഉണ്ടാക്കി ദഹിപ്പിച്ചത്. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ രേഷ്മ പ്രതിഷേധിച്ചിരുന്നു. മകനൊപ്പം രേഷ്മയുടെ ഭർത്താവും അച്ഛനും അപകടത്തിൽ മരിച്ചിരുന്നു.

നേരത്തെ, സര്‍ക്കാരിനെതിരെയും രേഷ്മ രംഗത്ത് വന്നിരുന്നു. ജോലി നൽകണമെന്ന ആവശ്യത്തിൽ തുടർ നടപടികൾ ഉണ്ടായില്ലെന്നും നിരന്തര അവഗനയാണ് സർക്കാരിൽ നിന്ന് ഉണ്ടാകുന്നതെന്നും രേഷ്മ പറഞ്ഞു. വിളിച്ചാൽ ഫോൺ പോലും ആരും എടുക്കുന്നില്ല. സന്ദേശങ്ങൾക്ക് മറുപടിയില്ല. മന്ത്രിസഭാ യോഗങ്ങൾ കഴിഞ്ഞിട്ടും ജോലിയുടെ കാര്യത്തിൽ തീരുമാനമായില്ലെന്നും ആരും തങ്ങളുടെ പ്രശ്‌നങ്ങൾ പരിഗണിക്കുന്നില്ലെന്നും രേഷ്മ പറഞ്ഞിരുന്നു.

Related Articles

Back to top button