സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനി, എക്‌സൈസ് പരിശോധനയ്ക്കിടെ കുടുങ്ങി

തലസ്ഥാനത്ത് നടന്ന എക്‌സൈസ് പരിശോധനയ്ക്കിടെ വാഹനത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മാരക രാസലഹരിയുമായി യുവാവ് പിടിയിൽ. ബൈക്കിൽ കടത്താൻ ശ്രമിച്ച 105 ഗ്രാം എംഡിഎംഎയുമായി ആര്യനാട് സ്വദേശിയായ ആരോമൽ (21) ആണ് അറസ്റ്റിലായത്. വിളപ്പിൽശാലയിൽ വെച്ച് എക്‌സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച ബൈക്കിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്. നെടുമങ്ങാട്, ആര്യനാട്, മലയിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് ആരോമലെന്നാണ് എക്‌സൈസ് പറയുന്നത്.

Related Articles

Back to top button