മൂവാറ്റുപുഴയിൽ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 15-കാരിയെ പീഡിപ്പിച്ചു… പ്രതി കട്ടിലിനടിയിൽ ഒളിച്ചിരുന്നു, ഭക്ഷണത്തിൽ….

മൂവാറ്റുപുഴ: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയെ പ്രണയം നടിച്ച് പലതവണ പീഡിപ്പിച്ച കേസില്‍ യുവാവിന് 55 വര്‍ഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും ശിക്ഷ. ഞീഴൂര്‍ മരങ്ങോലി അഞ്ജലിയില്‍ വി.യു. അനന്തു (30) വിനെയാണ് മൂവാറ്റുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്. പിഴത്തുകയില്‍ മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും. 2020 ഏപ്രില്‍ 20 മുതല്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രതി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.
തുടര്‍ന്ന് 2021 ഡിസംബര്‍ അഞ്ചിന് പെണ്‍കുട്ടിയുടെ മുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന പ്രതിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അപസ്മാരം അഭിനയിച്ച് വെള്ളം ആവശ്യപ്പെട്ട പ്രതി, പെണ്‍കുട്ടിയുടെ അമ്മ വെള്ളമെടുക്കാന്‍ പോയ തക്കം നോക്കി അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണത്തില്‍ പ്രതി മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായും, ഇത് കഴിച്ച കുടുംബാംഗങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായും കേസില്‍ വ്യക്തമാക്കുന്നുണ്ട്. കൂത്താട്ടുകുളം പൊലീസാണ് ഈ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.




