രണ്ട് ദിവസമായി കാണാനില്ല… ഒറ്റയ്ക്ക് താമസിച്ചിരുന്ന 65കാരനെ….

പാലക്കാട്: ഒറ്റപ്പാലം വരോട് ഷാപ്പുംപടിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാപ്പുംപടി പള്ളത്ത് വീട്ടിൽ ബാലസുബ്രഹ്മണ്യൻ (65) ആണ് മരിച്ചത്. രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി ബാലസുബ്രഹ്മണ്യനെ പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് സമീപത്തെ ചായക്കട നടത്തുന്നയാൾ അന്വേഷിച്ചെത്തുകയായിരുന്നു. വീടിനുള്ളിലെ സോഫയിലാണ് ബാലസുബ്രഹ്മണ്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.



