പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ്: കടുത്ത നിലപാടുമായി മന്ത്രി എം ലിജു

പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവിനെതിരെ കടുത്ത നിലപാടുമായി എക്സൈസ് മന്ത്രി എം ലിജു. എക്സൈസ് കമീഷണർ യോഗേഷ് ഗുപ്തയോട് ഹാജരാകാൻ മന്ത്രി ആവശ്യപ്പെട്ടു. രാവിലെ പത്തിന് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം.
മന്ത്രിയോട് ആലോചിക്കാതെയാണ് കമ്മീഷണർ പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ് ഇറക്കിയത്. പ്ലാസ്റ്റിക് കുപ്പികൾ തിരികെ വാങ്ങുന്നത് നല്ല നടപടിയാണെന്ന് മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന് അനുയോജ്യമാണിത്. തദ്ദേശ വകുപ്പുമായി ചേർന്ന് പദ്ധതി വിപുലപ്പെടുത്താനും ആലോചനയുണ്ടെന്നും ഓണത്തിനു ശേഷം ഇതിനായി വിശദ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.



